Latest NewsIndia

മോദിമാര്‍ കള്ളന്‍മാര്‍ : രാഹുല്‍ ഗാന്ധിയെ യു.കെ കോടതി കയറ്റുമെന്ന് ലളിത് മോദി

ബ്രിട്ടണ്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലളിത് മോദി രംഗത്ത്. എല്ലാ മോദിമാരും കള്ളന്‍മാരാണെന്ന രാഹുലിന്റെ പരാമമര്‍ശമാണ് ലളിത് മോദിയെ ചൊടിപ്പിച്ചത്. എല്ലാ കള്ളന്‍മാര്‍ക്കും സര്‍ നെയിമായി മോദി എന്നുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

രാഹുലിനെ താന്‍ ബ്രിട്ടണിലെ കോടതിയിലെത്തിക്കുമെന്നും പക്ഷേ യഥാര്‍ത്ഥത്തില്‍ അഞ്ച് ദശാബ്ദം രാജ്യത്ത് പകല്‍ക്കൊള്ള നടത്തിയത് ഗാന്ധി കുടുംബമല്ലാതെ മറ്റാരുമല്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. ആരാണ് കള്ളനെന്നും ആരാണ് കാവല്‍ക്കാരനെന്നും നിങ്ങള്‍ തന്നെ തീരുമാനിക്കൂ എന്നും ലളിത് മോദി പറയുന്നു.

ഏപ്രില്‍ 13 ന് കോലറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ വിവാദപരാമര്‍ശം. എനിക്കൊരു ചോദ്യമുണ്ട് എന്തിനാണ് നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിങ്ങനെ എല്ലാ കള്ളന്‍മാരും അവരുടെ പേരിനൊപ്പം മോദി എന്ന് ചേര്‍ക്കുന്നതെന്നായിരുന്നു രാഹുിലന്റെ പരാമര്‍ശം. ഇനി ഇതുപോലെ എത്ര മോദിമാര്‍ വരാനുണ്ടെന്ന് നമുക്കറിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സുശില്‍ മോദിയും രാഹുലിന്റെ പരാമര്‍ശത്തിനെതിരെ പാട്‌ന സിവില്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button