KeralaLatest News

ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം ; രണ്ട് പേര്‍ക്ക് കുത്തേറ്റു

കൊച്ചി:   എറണാകുളം പഴന്തോട്ടം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 2 പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. നോട്ടീസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇൗരു വിഭാഗങ്ങളും തമ്മില്‍ കെെയ്യാങ്കളിയില്‍ എത്തിച്ചതെന്നാണ് അറിവ്.

നേരത്തെ പളളിയുടെ അവകാശത്തിന്‍ മേല്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതാണ്. ആര്‍ഡിഒയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗമായിരുന്നു കുര്‍ബാന അര്‍പ്പിച്ചിക്കുകയും ചെയ്തിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button