KeralaLatest News

ചായകുടിച്ച് കൊണ്ടിരിക്കെ അയല്‍വാസിയെ മുളവടിക്ക് അടിച്ച് കൊന്നു ; പ്രതി ലഹരിക്കടിമയെന്ന് നാട്ടുകാര്‍

ചേറ്റുപുഴ :  അയല്‍വാസിയെ തലക്കടിച്ച് കൊന്നതിന് യുവാവിനെ പോലീസ് പിടികൂടി. അന്‍പത്തിയൊന്നുകാരനായ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ശശിധരനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ചേറ്റുപുഴ കവലയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ടിപ്പര്‍ ലോറി ഡ്രൈവര്‍ ശശിധരന്‍. ഈ സമയം, ചായക്കടയുടെ സമീപത്തു നിന്നിരുന്ന യുവാവ് ദീപു മുളവടിക്കൊണ്ട് തലക്കടിക്കുകയായിരുന്നു.

ലഹരിമരുന്നിന് അടിമയാണ് പ്രതി ദീപുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയേറ്റ ഉടനെ ശശിധരന്‍ മരിച്ചു. ഹരിമരുന്നിന് അടിമയായതിനാല്‍ മാനസിക വിഭ്രാന്തി ഇടയ്ക്കിടെ പ്രകടിപ്പിക്കുമായിരുന്നു. കൊലപാതകത്തിന് മറ്റു കാരണങ്ങളൊന്നുമില്ലെന്ന് പോലീസ് പറ‍ഞ്ഞു. പ്രകോപനമില്ലാതെയായിരുന്നു മര്‍ദ്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button