KeralaLatest News

പ്രമുഖരെ വിമര്‍ശിച്ച് ടി.പി സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി

തിരുവനന്തപുരം: പ്രമുഖരെ വിമര്‍ശിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ ‘എന്റെ പോലീസ് ജീവിതം’ എന്ന സര്‍വീസ് സ്‌റ്റോറി. ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ്, നമ്പി നാരായണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിച്ചുള്ളത്.

ജേക്കബ് തോമസ് പണി അറിയാത്ത ആളാണെന്നും തനിക്കെതിരെ ഉണ്ടായ കേസുകള്‍ക്കെല്ലാം കാരണക്കാരന്‍ ജേക്കബ് തോമസ് ആണെന്നും സെന്‍ കുമാര്‍ ആരോപിച്ചു. കൂടാതെ ഋഷിരാജ് സിംഗിന് പബ്ലിസിറ്റി പ്രേമമാണെന്നും സെന്‍ കുമാര്‍ പറയുന്നു. അതേസമയം താന്‍ ഡിജിപി ആയി തിരിച്ചു വരാതിരിക്കാന്‍ ലോക്‌നാഥ് ബഹ്‌റ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനോട് ചെയ്തതത് വലിയ അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍
ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരന്‍ ആണെന്നും സിബിഐ ഈ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സെന്‍ കുമാര്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ സത്യം എന്നെങ്കിലും പുറത്തു വരുമെന്ന് നമ്പി നാരായണന്‍ ഓര്‍ക്കണമെന്നും സെന്‍ കുമാര്‍ പറുന്നു.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം. സ്പോണ്‍സര്‍ ചെയ്തതാകാമെന്നും കേസ് അന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നും സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button