KeralaLatest News

ഞാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോളും സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയിട്ടുണ്ട്  ; പക്ഷേ അതൊന്നും വിളിച്ച് പറ‍ഞ്ഞ് നടക്കാറില്ലെന്ന് എകെ ആന്‍റണി

തിരുവനന്തപുരം: താന്‍ പ്രതിരോധ മന്ത്രിയായിരിക്കുമ്ബോള്‍ മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും പക്ഷേ അതൊന്നും ജന മധ്യത്തില്‍ വിളിച്ച് പറ‍ഞ്ഞ് നടക്കില്ലെന്നും എകെ ആന്‍റണി. നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ചാണ് എകെ ആന്‍റണി ഈ വാക് പ്രയോഗം നടത്തിയത്.

ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാല്‍ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എകെ ആന്റണി പറഞ്ഞു. സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എകെ ആന്റണി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button