KeralaLatest News

ലോക്‌സഭ തെരഞ്ഞെടുപ്പ്:ആചാരം സംരക്ഷിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചവരെവിജയിപ്പിക്കണം;നയം വ്യക്തമാക്കി പന്തളം കൊട്ടാരം

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് ശബരിമലയും ആചാര സംരക്ഷണവും.സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ 2 ദിവസം ബാക്കി നില്‍ക്കെ തങ്ങളുടെ രാഷ്ട്രീയ നയം വ്യക്തമാക്കിയിരിക്കുകയാണ് പന്തളം കൊട്ടാരം.

ഇത് സംബന്ധിച്ച പത്രക്കുറിപ്പും പന്തളം കൊട്ടാരം പുറത്ത് വിട്ടു.തിരഞ്ഞെടുപ്പില്‍ പന്തളത്തു കൊട്ടാരം നിര്‍വ്വാഹക സംഘം വിശ്വാസങ്ങള്‍ സംരക്ഷിക്കാനായി ത്യാഗം സഹിച്ചവരെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അയ്യപ്പ ഭക്തരെ ദ്രോഹിച്ച് വിശ്വാസങ്ങളെ ചവിട്ടിമെതിച്ച സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പിണിയാളായി പ്രവര്‍ത്തിച്ച് ആചാര സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്നില്‍ നിന്നും കുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വിശ്വാസി സമൂഹം അതിനെ ശക്തമായി എതിര്‍ക്കണമെന്നും കൊട്ടാരം വിശ്വാസികള്‍ക്കൊപ്പം എന്നുമുണ്ടാവുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കൂടാതെ ആചാര സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പന്തളം കൊട്ടാരത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.കൂടാതെ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന പിഎന്‍പി എന്ന പാര്‍ട്ടിയുടെ സ്ഥാനാത്ഥിയായ കേരള വര്‍മ്മ പന്തളം കൊട്ടാരത്തിലെ അംഗമാണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്നും, ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന സമര,പ്രതിഷേധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

നേരത്തെ ശബരിമല സമരത്തിലുള്‍പ്പെടെ പന്തളം കൊട്ടാരത്തിന്റെ നിലപാടുകള്‍ക്ക് വിശ്വാസ സമൂഹം വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. പന്തളം കൊട്ടാരത്തിന്റെ നയം തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങളിടെ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button