UAELatest News

യു എ ഇയുടെ കടുവകള്‍ ഇനി പാകിസ്ഥാനില്‍

സമ്മാനങ്ങള്‍ പലവിധത്തിലുണ്ട്. ചില സമ്മാനങ്ങള്‍ നമ്മെ അത്ഭുതപെടുത്താറുമുണ്ട്. അങ്ങനെ ഒരു സമ്മാനത്തിന്റെ കഥയാണ് ലാഹോറില്‍ നിന്നും കേള്‍ക്കുന്നത്. 6 ബംഗാള്‍ കടുവ, 4 വെള്ളക്കടുവ, 8 ആഫ്രിക്കന്‍ സിംഹങ്ങള്‍ എന്നിവയാണ് സമ്മാനമായി ലാഹോര്‍ സഫാരി മൃഗശാലയില്‍ എത്തിയത്.

യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ആണ് സമ്മാന ദാതാവ്. പുതിയതായി എത്തിയവയെ നേരത്തെ ഉണ്ടായിരുന്നവയുമായി ഇണ് ചേര്‍ക്കുമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. പ്രത്യേകമായി തയാറാക്കിയ ജെറ്റിലാണ് ഇവയെ ലാഹോറില്‍ എത്തിച്ചത്. സ്ഥല പരിമിതി മൂലം ഫെബ്രുവരിയില്‍ അധികമുള്ള കടുവകളെയും സിംഹങ്ങളെയും ലേലം ചെയ്യുവാനായി അധികൃതര്‍ തുനിഞ്ഞിരുന്നു. ആ സമയം 30 തരം കടുവകളും സിംഹങ്ങളും അവയുടെ കുഞ്ഞുങ്ങളും മൃഗശാലയില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button