KeralaElection NewsElection 2019

ഇടുക്കിയില്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യുഡിഎഫ്; ലീഡ് നേടിയാല്‍ സ്ഥാനാര്‍ത്ഥിക്ക് സ്വര്‍ണമോതിരം

ഇടുക്കി: തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇടുക്കിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പോര് മുറുകുന്നു. എല്‍ഡിഎഫിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ്. ഏഴ് നിയോജക മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ ലീഡ് നേടാനായാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വര്‍ണ്ണമോതിരം നല്‍കുമെന്നാണ് വെല്ലുവിളി.

ഇടുക്കിയില്‍ ഇത്തവണ അഭിമാന പോരാട്ടമാണ് യുഡിഎഫിനും കോണ്‍ഗ്രസിനും. കസ്തൂരിരംഗനില്‍ തട്ടി കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് ഇത്തവണ ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള ശ്രമമാണിവിടെ. ഇതിനായി പിണക്കങ്ങളെല്ലാം മറന്ന് പാര്‍ട്ടിയും മുന്നണിയും പരിശ്രമിക്കുന്നുമുണ്ട്. ഇതിനിടെയാണ് എല്‍ഡിഎഫിനെ ഡിസിസി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ മൂന്നിടത്ത് മാത്രമേ യുഡിഎഫിന് മുന്നിലെത്താനായിരുന്നുള്ളു. നിസാര വോട്ടുകള്‍ക്കായിരുന്നു ആ മുന്നേറ്റം. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസ്ഥ അതിലും മോശമായിരുന്നു. അഞ്ചിടങ്ങളിലാണ് യുഡിഎഫ് പുറകില്‍ പോയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button