KeralaLatest News

തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയുടെ ആദ്യയോഗം ഇന്ന്; പരാജയം ചര്‍ച്ചചെയ്യും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമുള്ള ഇടത് മുന്നണിയുടെ ആദ്യ യോഗം ഇന്ന് ചേരും. തോല്‍വിയുടെ പ്രധാനകാരണം ശബരിമല പ്രശ്‌നമാണെന്ന അഭിപ്രായം ഘടകകക്ഷികള്‍ ഉന്നയിക്കും.

തെരഞ്ഞെടുപ്പ് തോല്‍വിയുുടെ കാരണങ്ങള്‍ സിപിഎമ്മും സിപിഐയും ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. മോദി വിരുദ്ധ വികാരവും ശബരിമലപ്രശ്‌നവും യുഡിഎഫിന് അനുകൂലമാണെന്നാണ് ഇരുപാര്‍ട്ടികളുടേയും വിലയിരുത്തല്‍. മുന്നണിയോഗത്തിലും ഈ നിലപാടുകള്‍ തന്നെ ഉയരും. ലോക് താന്ത്രിക് ജനതാദളും ബാലകൃഷ്ണപിള്ള വിഭാഗവും പാര്‍ട്ടിയുടെ തോല്‍വിക്ക് ശബരിമല പ്രശ്‌നങ്ങള്‍ കാരണമായിട്ടുണ്ടെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടേക്കാം. അതേസമയം, യുവതീ പ്രവേശനത്തില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റണമെന്ന് ആരും ആവശ്യപ്പെടാനിടയില്ല. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കര്‍മ്മ പദ്ധതികക്കായിരിക്കും യോഗം ഊന്നല്‍ നല്‍കുക. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ക്കും എല്‍ഡിഎഫ് രൂപം നല്‍കിയേക്കും.

മോദി വിരോധവും ശബരിമലയുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും മോദി വിരോധികളെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് അവരുടെ വന്‍ വിജയത്തിന് കാരണമെന്നും ആര്‍. ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീകളുടെ വോട്ടുകളിലൂടെയാണ് അത് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതുപോലെ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ചില വിഭാഗങ്ങള്‍ ഒരുഭാഗത്ത് ജാതി പറയുമ്പോള്‍ സ്വാഭാവികമായും എതിര്‍ഭാഗവും സംഘടിക്കും. അതും ഇവിടെയുണ്ടായി. മോദി പുറത്താകണമെന്ന് അത്യാഗ്രഹമുള്ളവരാണ് കേരളത്തിലെ ആളുകള്‍. ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസിന് എണ്ണം കൂടിയാലേ പ്രധാനമന്ത്രിയാകാന്‍ രാഹുലിനെ ക്ഷണിക്കൂ എന്ന പ്രചാരണം ശക്തമായിരുന്നു. അതു വിശ്വസിച്ച ജനം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നായിരുന്നു ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button