Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണവുമായി യുവതി

ഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി. വിഷയവുമായി ബന്ധപ്പെട്ട് മുൻ കോടതി ജീവനക്കാരി 22 ജഡ്ജിമാർക്ക് പരാതി നൽകി. ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ യുവതി പറയുന്നത്.

സംഭവത്തിൽ സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് ചേർന്നു . ചീഫ് ജസ്റ്റ്‌സിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് സിറ്റിങ്ങിൽ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസ് അരുണ്‍ മിശ്ര, സജ്ഞീവ് ഖന്ന എന്നിവരാണ് അടിയന്തര സിറ്റിംഗ് ചേരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button