Latest NewsFootballSports

സന്തോഷ് ട്രോഫി സര്‍വ്വീസസിന് കിരീടം

ചണ്ഡീഗഡ്:  സന്തോഷ് ട്രോഫി കിരീടം സര്‍വീസസ് കരസ്ഥമാക്കി ആതിഥേയരായ പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് സര്‍വീസസ് വീണ്ടും കിരീടം നേടിയത്. 61 -ാം മിനിട്ടിന് ശേഷം ബികാഷ് താപയാണ് സര്‍വീസസിനായി വിജയഗോള്‍ നേടിയത്. ലാലാകിമ കൊടുത്ത പാസില്‍ നിന്നായിരുന്നു ബികാഷിന്റെ ഗോള്‍.

സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണിത്. അഞ്ച് തവണ സര്‍വീസസ് റണ്ണറപ്പായി.. സെമിയിൽ കർണാടകയെ മറികടന്നായിരുന്നു സർവീസസ് ഫൈനലിൽ എത്തിയത്. ഫൈനൽ റൗണ്ടിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് സർവീസസ് പൊരുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button