Latest NewsUAEGulf

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും

ദുബായ് : ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രതികരണവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ശ്രീലങ്കയിലുണ്ടായത് മനുഷ്യത്വ രഹിത പ്രവര്‍ത്തിയാണെന്ന് ദുബായ് ഭരണാികാരി പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം അതീവ ദു: ഖവും അമര്‍ഷവും രേഖപ്പെടുത്തി.

തീവ്രവാദികള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. 170 ലധികം പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്‌ഫോടനം പൈശാചികവും നീചവുമായ സംഭവമാണ്. ആരാധനാലയങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ മതപരമായ അകല്‍ച്ചകള്‍ക്കും വര്‍ഗീയതയ്ക്കും ഇടയാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളിലെപ്പോഴും സമാധാന അന്തരീക്ഷമാണ് നിലകൊള്ളേണ്ടത്. ഏകദേശം 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം അത്യധികം ഭീകരമായിരിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങളെ എന്തിനു വേണ്ടിയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിയ്ക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button