Latest NewsInternational

ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍: 13 പേരെ പിടികൂടി

കൊ​ളം​ബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് 13 പേ​ർ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച ശ്രീ​ല​ങ്ക​ൻ പോ​ലീ​സാ​ണ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനത്തെ സ്‌ഫോടനം നടന്നത്. രാവിലെ ഉണ്ടായ ആറ് സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു.

സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മൂ​ന്ന് ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലുമായിരുന്നു സ്ഫോ​ട​നങ്ങള്‍.
പ​ര​ന്പ​ര​യി​ൽ 215 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്ന് ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി​യും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button