Latest NewsFootball

ഐപിഎല്‍: ചൈന്നെ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ബെംഗുളൂരു

161 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ

ബെം​ഗു​ളൂ​രു: ഐ​പി​എ​ല്ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗുളൂ​രു​വി​ന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഒ​രു റ​ണ്‍​സി​ന് പരാജയപ്പെടുത്തിയാണ് കോഹ്ലിയുടെ റോയല്‍ പട വിജയം സ്വന്തമാക്കിയത്. അ​വ​സാ​ന പ​ന്തി​ലാണ് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ വെംഗുളൂരു വീഴ്ത്തിയത്.

161 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. അതേസമയം 48 പ​ന്തി​ൽ 84 റ​ണ്‍​സെ​ടു​ത്ത ചെ​ന്നൈ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. അ​ഞ്ച് ഫോ​റും ഏ​ഴ് സി​ക്സുകളോടും കൂടിയായിരുന്നു ധോണിയുടെ റണ്‍ വേട്ട. എന്നാല്‍ ചൈന്നെയെ ധോണി വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷച്ചിരുന്നെങ്കിലും ഒ​രു റ​ണ്‍​സി​ന് ബെംഗുളൂരിവിനോട് അടിയറവു പറയേണ്ടി വന്നു.

ഉ​മേ​ഷ് യാ​ദ​വ് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ ചെ​ന്നൈ​യ്ക്കു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത് 26 റ​ണ്‍​സാ​ണ്. എ​ന്നാ​ൽ അ​ഞ്ച് പ​ന്തി​ൽ 24 റ​ണ്‍​സെ​ടു​ത്ത ധോ​ണി​ക്കു അ​വ​സാ​ന പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ റ​ണ്‍​സി​നാ​യി ഓ​ടി​യ താ​ക്കൂ​റി​നെ പാ​ർ​ത്ഥി​വ് പ​ട്ടേ​ൽ റൺ ഔട്ട് ആക്കി വിജയം നേടുകയായിരുന്നു.

ചെന്നൈയ്ക്കു വേണ്ടി അം​ബാ​ട്ടി റാ​യി​ഡു (29), ര​വി​ന്ദ്ര ജ​ഡേ​ജ (11) എ​ന്നി​വ​ർ​ മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയത്. ബെം​ഗ​ുളൂ​രു​വി​നാ​യി സ്റ്റെ​യി​നും ഉ​മേ​ഷ് യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​തവും, ന​വ്ദീ​പ് സൈ​നി​യും ച​ഹ​ലും ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button