Latest NewsKerala

കനത്ത തിരിച്ചടിയേൽക്കുമെന്ന ബോധ്യത്തില്‍ നിന്നാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പെരുമാറുന്നത്; പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: വിശ്വാസികളുടെ ഭാഗത്തു നിന്നും കനത്ത തിരിച്ചടി എല്‍.ഡി.എഫിനുണ്ടാകും എന്ന ബോധ്യത്തില്‍ നിന്നാണ് സമനില നഷ്ടപ്പെട്ട രീതിയിൽ മുഖ്യമന്ത്രി പെരുമാറുന്നതെന്ന് എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ പി.കെ.കൃഷ്ണദാസ്. മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് 35,000ത്തോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ നാമം ജപിച്ചു എന്നത് മാത്രമാണ് അവര്‍ ചെയ്ത തെറ്റെന്നും അദ്ദേഹം പറയുകയുണ്ടായി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ ക്രമക്കേട്. പി.എസ്.ശ്രീധരന്‍ പിള്ളയെ ഇരട്ടത്താപ്പുകാരനെന്ന് വിമര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചട്ടലംഘനമാണ് നടത്തിയത്. അദ്ദേഹത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button