Latest NewsElection NewsKerala

83-ാം വയസില്‍ കന്നിവോട്ടുമായി ആസ്സിയുമ്മ

കാസര്‍ഗോഡ്‌• 83-ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് ഭിന്നശേഷി വോട്ടറായ ആസ്സിയുമ്മ. എന്മകജെ പഞ്ചായത്തിലെ ഷേണി വില്ലേജിലെ എല്‍ക്കാന ഷേണിമൂല സ്വദേശനിയായ ആസ്സിയുമ്മ അങ്കണ്‍വാടി അധ്യാപികയായ യശോദയുടെയും മരുമകളുടെയും കൈപിടിച്ചാണ് ഏല്‍ക്കാന എ ജെ ബി എസിലെ 189 -ാം നമ്പര്‍ പോളിങ് ബൂത്തിലെത്തി തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ആസ്സിയുമ്മയുടെ മകന്‍ ജുനൈദും ഭിന്നശേഷിക്കാരനാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ ആംബുലന്‍സിലാണ് ഇവര്‍ പോളിങ് ബൂത്തില്‍ എത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close