Latest NewsSaudi ArabiaGulf

ആഗോളവിപണിയില്‍ ഇന്ധനന വില ഉയരുന്നു

റിയാദ്  :  ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഉയര്‍ന്നേക്കും. ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ വില 71 ഡോളറില്‍ എത്തി. ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് അമേരിക്ക പിന്‍വലിച്ച സാഹചര്യത്തിലാണിത്.

ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ശക്തമായ ഉപരോധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പുറം രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കുന്നതില്‍ നിന്ന് ഇറാനെ പൂര്‍ണമായും തടയുക എന്നതാണ് യു.എസ് ലക്ഷ്യം. മെയ് രണ്ടിനുള്ളില്‍ ഇറാനുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധം നേരിടണമെന്ന മുന്നറിയിപ്പാണ് ഇന്ത്യക്കും മറ്റും അമേരിക്ക നല്‍കുന്നത്.

പോയവര്‍ഷം നവംബറിലാണ് ഇറാനു മേല്‍ യു.എസ് എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇന്ത്യക്കു പുറമെ ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തുര്‍ക്കി, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് അനുവദിച്ചിരുന്നത്. പുതിയ നടപടിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ ലഭ്യതയില്‍ കുറവ് നേരിടും. അതു നികത്താന്‍ ഒപെക് രാജ്യങ്ങള്‍ക്ക് സാധിക്കുമെങ്കിലും വിലയില്‍ സന്തുലിതത്വം കൊണ്ടു വരിക അത്ര എളുപ്പമാകില്ല. ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് പ്രമുഖ ഒപെക് രാജ്യങ്ങളായ സൗദിയും യു.എ.ഇയും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button