Latest NewsNewsBusiness

കൃഷ്ണ- ഗോദാവരി തടത്തില്‍ ക്രൂഡ് ഓയില്‍ നിക്ഷേപം നിക്ഷേപം കണ്ടെത്തി

 

ബെംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ കൃഷ്ണ- ഗോദാവരി തടത്തില്‍ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ഒഎന്‍ജിസിയാണ് പര്യവേഷണത്തിന് ചുക്കാന്‍ പിടിച്ചത്.

Read Also: 10 അടി പൊക്കമുള്ള അന്യഗ്രഹജീവി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്!! ഷോപ്പിങ് മാളിനു മുൻപിൽ നടന്നത്

2016-17 കാലത്താണ് കാക്കിനഡയില്‍ പര്യവേഷണം ആരംഭിച്ചത്. കൊറോണ മഹാമാരി പദ്ധതിക്ക് കാലതാമസം വരുത്തി. അവിടെയുള്ള 26 എണ്ണ കിണറുകളില്‍ 4 എണ്ണത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രകൃതി വാതകത്തിന് പുറമെ മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45,000 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

നിലവില്‍ 45,000 ബാരലിന്റ ഉത്പാദനമാണ് ഒഎന്‍ജിസി നടത്തുന്നത്. ഭാവിയില്‍ ഇത് 75,000 ബാരലാകും. 2024 ജൂണില്‍ ഉത്പാദനം പൂര്‍ണ്ണ തോതില്‍ എത്തും. ഇതിലൂടെ ഒഎന്‍ജിസിയുടെ മൊത്തം എണ്ണ, വാതക ഉത്പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ആഗോള വിപണിയിലെ വിവിധ സ്രോതസ്സുകളില്‍ നിന്നാണ് രാജ്യം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button