Latest NewsIndia

ജെറ്റ് എയര്‍വേസിന്റെ കാര്യത്തില്‍ ശിവസേനയുടെ പ്രതികരണം ഇങ്ങനെ

മുംബൈ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേസിനെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ശിവസേന. 8500 കോടിരൂപയുടെ കടത്തെത്തുടര്‍ന്ന് വന്‍ സാമ്പത്തികപ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസ് കഴിഞ്ഞാഴ്ചയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചത്. എയര്‍ ഇന്ത്യയെ 29,000 കോടി നല്‍കി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചുനിര്‍ത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയ ശിവസേന തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചു. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് പാര്‍ട്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്‍ഷുറന്‍സ്, എയര്‍ലൈന്‍സ് മേഖലകള്‍ ദേശസാത്കരിച്ച മുന്‍ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി എന്നിവരുടെ ദീര്‍ഘദര്‍ശനം പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്തുടരണമെന്ന് മുഖപ്രസംഗത്തിലുണ്ട്. ഹേമന്ത് കര്‍ക്കറെയെക്കുറിച്ചുള്ള സാധ്വി പ്രജ്ഞാ സിങ്ങിന്റെ ശാപത്തെ പരാമര്‍ശിച്ചാണ് മുഖപ്രസംഗം.
ഒരു സാധ്വിയുടെ ശാപത്തെക്കാളും ശക്തിയേറിയതായിരിക്കും ജെറ്റ് എയര്‍വേസ് പൂട്ടിയതോടെ തൊഴില്‍ നഷ്ടമായവരുടെ കണ്ണീരെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button