Latest NewsInternational

സ്‌ഫോടന പരമ്പര; മരണസംഖ്യ 321 ആയി, കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ

സ്‌ഫോടക വസ്തുക്കളുമായി ചിലര്‍ രാജ്യത്ത് കറങ്ങി നടക്കുന്നുണ്ടെന്നും ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടാകാമെന്നും വിക്രമസിംഗ പറഞ്ഞു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. സ്‌ഫോടനത്തില്‍ പരിക്കറ്റ അഞ്ഞൂറോളം ആളുകള്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണംസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം ശ്രീലങ്കയില്‍ ഇനിയും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗ പറഞ്ഞു. സ്‌ഫോടക വസ്തുക്കളുമായി ചിലര്‍ രാജ്യത്ത് കറങ്ങി നടക്കുന്നുണ്ടെന്നും ഇനിയും സ്‌ഫോടനങ്ങള്‍ ഉണ്ടാകാമെന്നും വിക്രമസിംഗ പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഐ.എസിന്റെ ന്യൂസ് ഏജന്‍സിയായ അമാഖ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഐ.എസിന്റെ അവകാശവാദം അന്വേഷിക്കുമെന്ന് വിക്രമസിംഗ കൊളംബോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.എസ് ബന്ധം അന്വേഷിക്കും. ശ്രീലങ്കയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരെക്കുറിച്ചും പിന്നീട് വിട്ടുപോന്നവരെക്കുറിച്ചും അന്വേഷിക്കുമെന്നും വിക്രമസിംഗ പറഞ്ഞു.അതേസമയം മാര്‍ച്ച്‌ 15നാണ് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ലങ്കയില്‍ ആക്രമണം നടന്നതെന്ന് ശ്രീലങ്കയുടെ ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധന പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തത്. മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി എട്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ 321 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വടക്കന്‍ കൊളംബോയിലെ നെഗോംബോ സെന്റ് സെബാസ്റ്റിയന്‍സ് കത്തോലിക്കാ പള്ളിയില്‍ ചൊവ്വാഴ്ച്ച രാവിലെ 30 പേരുടെ ശവസംസ്‌കാര ചടങ്ങാണ് നടന്നത്. ഈ പള്ളിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരായിരുന്നു ഇവര്‍. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി അടക്കം ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. 500ല്‍ ഏറെപ്പേര്‍ക്ക് പരുക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button