Latest NewsIndiaInternational

ഇന്ത്യൻ ക്ഷേത്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയിൽ നിന്ന് വനിതാചാവേറുകള്‍ ; ബന്ദിപ്പോരില്‍ ഒളിവില്‍ പാര്‍ക്കുന്നതായി വിവരം

ന്യൂഡല്‍ഹി: ബംഗ്‌ളാദേശ് ഭീകരസംഘടനയായ ജമാത്ത് ഉള്‍ മുജാഹിദ്ദീന്‍ ഇന്ത്യ, മ്യാന്‍മാര്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ വനിതാ ചാവേറുകളെ ഉപയോഗിച്ച്‌ വന്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പരിശീലനം നല്‍കിയ വനിതാ ചാവേറുകള്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ കടന്ന് കശ്മീരിലെ ബന്ദിപ്പോരില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ബുദ്ധപൂര്‍ണ്ണിമ ദിനമായ മെയ് 18 ന് രാജ്യത്തെ ബുദ്ധക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നിരവധി സ്ഥലത്താണ് സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ മ്യാന്‍മാറിലെയും ബംഗ്‌ളാദേശിലെയും ബുദ്ധക്ഷേത്രങ്ങളും ഭീകരരുടെ പരിധിയിലുണ്ട്. സാജിദ് മീര്‍ എന്ന ഭീകരര്‍ വഴിയാണ് അക്രമികള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നത്. അനുയോജ്യമായ ഒളിയിടം തേടിയാണ് ബന്ദിപ്പൂരില്‍ എത്തിയിരിക്കുന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാവിഭാഗവും സജ്ജമായിരിക്കുകയാണ്.

നേപ്പാളിലെ അതിര്‍ത്തി വഴിയാണ് ഭീകരർ നുഴഞ്ഞു കയറിയതെന്നാണ് നിഗമനം.മുസ്‌ളീങ്ങള്‍ക്ക് നേരെ ബുദ്ധമതക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന.നിരവധി അക്രമങ്ങള്‍ക്ക് പേരുകേട്ട സംഘടനയാണ് ബംഗ്‌ളാദേശിലെ ജമാത്ത്-ഉള്‍ മുജാഹിദ്ദീന്‍. ഒരു വര്‍ഷത്തിനിടയില്‍ അനേകം സ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ തീവ്രവാദികള്‍ ശ്രീലങ്കയിലെ പള്ളികളില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ അനേകരാണ് മരണത്തിന് കീഴടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button