Latest NewsKerala

സി.പി.ഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്

തൃശൂര്‍•കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറില്‍ സി.പി.ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ലോക്കല്‍ കമ്മിറ്റി അംഗമായ മണ്ണാട്ടറ മനോജിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ല് തകര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയെങ്കിലും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

അക്രമണത്തിന് പിറകില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മനോജ്‌ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്തും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button