Latest NewsInternational

പുക വലിക്കുന്ന അധ്യാപകരെ വേണ്ടെന്ന് ജപ്പാന്‍ യൂണിവേഴ്സിറ്റി

2020ലെ ഒളിമ്പിക്സിന് ഒരുങ്ങുകയാണ് ജപ്പാന്‍. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന വലിയൊരു യജ്ഞമാണ് പുകവലി വിരുദ്ധ കാമ്പെയ്ന്‍. വെറുതേ പ്രചാരണം നടത്താതെ ശക്തമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ പുകയില വിരുദ്ധ നയം നടപ്പിലാക്കുക കൂടിയാണ് വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും.

പുകയില നിരോധനത്തിന് പിന്തുണയേകി കാമ്പസ് പൂര്‍ണമായും പുകവലി വിരുദ്ധമാക്കാന്‍ നാഗസാക്കി യൂണിവേഴ്സിറ്റി തീരുമാനിച്ചു. ഇതിനായി പുക വലിക്കുന്ന അധ്യാപകരെ ഇനി കാമ്പസിലേക്ക് വേണ്ടെന്നും സര്‍വകലാശാല നിശ്ചയിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍ പുതിയതായി നിയമിക്കപ്പെടുന്നവര്‍ ഉറപ്പായും പുകവലിയോട് നോ പറഞ്ഞവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്ന് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചു.

ആഗസ്ത് മുതല്‍ ക്യാംപസില്‍ പൂര്‍ണമായും പുകവലി നിരോധിക്കും. ഈ ശീലം ഉപേക്ഷിക്കാനാകാത്തവര്‍ക്കായി ക്ലിനിക് തുറക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി. പുകവലി വിദ്യാഭ്യാസ മേഖലയ്ക്ക് അനുയോജ്യമല്ലെന്നും യൂണിവേഴ്സിറ്റി ചൂണ്ടിക്കാണിക്കുന്നു. പുകവലിക്കുന്ന അധ്യാപകരെ വേണ്ടെന്ന തീരുമാനത്തില്‍ നിയമ ഉപദേശം തേടിയിട്ടുണ്ടെന്നും നയം വിവേചനനിയമ ലംഘനമാണെന്ന് വിശ്വസിക്കുന്നില്ലെന്നും യൂണിവേഴ്സിറ്റി വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button