KeralaLatest News

കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകും; എൻ .കെ പ്രേമചന്ദ്രന്‍

കൊല്ലം: മന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍. മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ ഐസക് അപവാദപ്രചാരണം അഴിച്ചു വിട്ടെന്നും കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകുമെന്നും പ്രേമചന്ദ്രൻ പറയുകയുണ്ടായി.

തോമസ് ഐസക് കൊല്ലത്ത് തങ്കശ്ശേരിയില്‍ ഹോട്ടലില്‍ നിന്ന് ക്യാംപ് ചെയ്ത് യത്തീംഖാനകളിലും ജമാ അത്തുകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും തനിക്കെതിരെ അപവാദപ്രചാരണത്തിന് നേതൃത്വം നല്‍കിയെന്നും ജയിച്ചാല്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്നും തന്റേത് ഒരു ആര്‍എസ്‌എസ് കുടുംബമാണെന്നും ന്യൂനപക്ഷകേന്ദ്രങ്ങളില്‍ പോയി തോമസ് ഐസകിന്റെ സംഘം പറയുകയുണ്ടായി. പ്രാദേശികതലത്തില്‍ നിന്ന് മികച്ച പ്രതികരണമാണെന്നും അപസ്വരങ്ങളില്ലാതെ മികച്ച വിജയം തനിക്ക് കിട്ടുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button