CricketLatest News

വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ആന്‍ഡ്രെ റസല്‍ ടീമിലേക്ക് മടങ്ങിയെത്തി.ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. അതേസമയം കീരണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് വിന്‍ഡീസ് ടീം.

ബാറ്റിങ് ലൈനപ്പിന് കരുത്ത് പകരാനായി ക്രിസ് ഗെയില്‍, എവിന്‍ ലെവിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ്, ആന്‍ഡ്രെ റസല്‍, ഡാരന്‍ ബ്രാവോ എന്നിവരുണ്ട്. രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്ക് നിക്കോളാസ് പുരാന്‍ ഇടം നേടി. കീമര്‍ റോച്ച് , ഷെല്‍ഡന്‍ കോട്രെല്‍, ഓശാനെ തോമസ്, ഷാനോണ്‍ ഗബ്രിയേല്‍ എന്നീ പേസ് ബൗളര്‍മാരുമുണ്ട്

വെസ്റ്റ്ഇന്‍ഡീസ് ടീം ഇങ്ങനെ: ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ക്രിസ് ഗെയില്‍, എവിന്‍ ലെവിസ്, ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ഡാരന്‍ ബ്രാവോ, ഫാബിയന്‍ അല്ലന്‍, നിക്കോളാസ് പുരാന്‍, ആന്‍ഡ്രെ റസല്‍, കാര്‍ലോസ് ബ്രാത്ത് വെയിറ്റ്, ആഷ്ലി നേഴ്സ്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡന്‍ കോട്രെല്‍, ഒശാനെ തോമസ്, കീമര്‍ റോച്ച്,ആഷ്ലി നേഴ്സ്, ഷാനോണ്‍ ഗബ്രിയേല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button