Latest NewsIndia

ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിന് ദാരുണാന്ത്യം

നാഗര്‍കോവില്‍: ഭാര്യയുടെ മുന്നിൽ വച്ച്‌ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിലെ മേലമണക്കുടി സ്വദേശിയായ വിന്‍സെന്‍റിനെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കനത്ത ചൂട് മൂലം വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിക്കിടന്ന വിന്‍സെന്‍റിന്‍റെ മുഖത്ത് പ്രദേശവാസിയായ കിദിയോൻ എന്ന യുവാവ് ടോര്‍ച്ച്‌ ലൈറ്റ് തെളിച്ചു. ഇതോടെ ഇരുവർക്കുമിടയിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടര്‍ന്ന് കിദിയോനോടൊപ്പം എത്തിയവർ സംഘം ചേർന്ന് വിന്‍സെന്‍റിനെ അരിവാളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഗുരുതര പരിക്കേറ്റ വിന്‍സെന്‍റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button