Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം ; നിലവിലെ നടപടികളിൽ ആശങ്കയുണ്ടെന്ന് അഡ്വ : ഇന്ദിര ജയിംസ്

ഡൽഹി : അഭിഭാഷകൻ ഉത്സവ് ബെയിൻസ് പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം കോടതിക്ക് കൈമാറിയത്. വിവരങ്ങൾ വെളുപ്പെടുത്താതിരിക്കാൻ ബെയിൻസിന് അവകാശമില്ലെന്ന് എജി.ക്രിമിനൽ നിയമപ്രകാരം ഏത് രേഖയും കോടതിക്ക് പരിശോധിക്കാമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

നിലവിലെ നടപടികളിൽ ആശങ്കയുണ്ടെന്ന് അഡ്വ : ഇന്ദിര ജയിംസ് പറഞ്ഞു. കേസിൽ ഉത്സവ് ബെയിൻസിന്റെ താൽപര്യങ്ങൾ അന്വേഷിക്കണം. ആശങ്ക അടിസ്ഥാന രഹിതമെന്ന് കോടതി അറിയിച്ചു.ഗൂഢാലോചനയിലെ അന്വേഷണം യുവതിയുടെ പരാതിയെ ബാധിക്കില്ല.കോടതിയെ സ്വാധീനിക്കാൻ ശ്രമമെന്ന ആരോപണം ദിവസവും ഉയരുന്നു. സത്യം എന്തെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് ഓൺ മിശ്ര പറഞ്ഞു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍റന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ചത്.ഗൂഢാലോചന അന്വേഷണത്തിൽ കോടതി ഉത്തരവ് രണ്ട് മണിക്ക് എത്തും.ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി ഇന്നലെ സിബിഐ, ഐ ബി, ഡൽഹി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button