Latest NewsUAEGulf

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്പോണ്‍സര്‍ ക്യാമറയില്‍ കുടുങ്ങി

ദുബായ്•ഹൗസ് മെയ്ഡിനെ ലൈംഗികമായി പീഡിപ്പിച്ചയാളെ കല്‍ബ ക്രിമിനല്‍ കോടതി മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു.

ഗള്‍ഫ് പൗരനായ തന്റെ സ്പോണ്‍സര്‍ക്കെതിരെ ഇരയായ യുവതി, ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കുകയായിരുന്നുവെന്ന് അല്‍ ഇത്തിഹാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒന്നിലേറെ തവണ പീഡന ശ്രമങ്ങളെ താന്‍ തടഞ്ഞതായും എന്നാല്‍ ഒരുതവണ തന്റെ സമ്മതമില്ലാതെ അയാള്‍ തന്നെ പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

പബ്ലിക് പ്രോസിക്യൂഷനും കോടതിയ്ക്കും മുന്‍പാകെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍ വീടിനുള്ളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേസില്‍ പ്രധാന തെളിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button