Latest NewsIndia

രോഹിത് തിവാരി വധത്തില്‍ ഭാര്യ അപൂര്‍വ്വയ്ക്ക് വിചിത്രസ്വഭാവം , അപൂർവയുടെ മൊഴികൾ ഇങ്ങനെ

തിവാരി കുടുംബത്തിന്റെ സ്വത്ത് തനിക്ക് കിട്ടില്ലെന്ന ആശങ്കയും അപൂര്‍വ്വയെ അലട്ടിയിരുന്നു

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി പിടിച്ച സ്വഭാവമെന്ന് പോലീസ്. ചിലപ്പോള്‍ അതീവ ദുഃഖത്തോടെ പെരുമാറുന്ന അപൂര്‍വ്വ ചിലപ്പോള്‍ ഒന്നും സംഭവിക്കാതെ പോലെ ‘കൂള്‍’ ആയിരിക്കുമെന്നും പോലീസ് ഓഫീസര്‍ പറയുന്നു.കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു ഭാവമാറ്റവുമില്ലാതെയിരുന്ന അപൂര്‍വ്വ കൊലപാതം നടന്ന രാത്രിയിലെ സംഭവങ്ങളെ ഓര്‍ത്ത് ചിലപ്പോള്‍ ദുഃഖിതയായും കാണപ്പെടുന്നു.

തങ്ങളുടെ ജീവിതത്തില്‍ രോഹിതിന്റെ അമ്മ ഉജ്വല പലപ്പോഴും ഇടപെട്ടിരുന്നുവെന്നും അത് ബന്ധത്തെ ബാധിച്ചിരുന്നുവെന്നും അവര്‍ പോലീസിനോട് പറഞ്ഞു. ഇന്നു കോടതിയില്‍ ഹാജരാക്കിയ അപൂര്‍വ്വയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം, തിവാരി കുടുംബത്തിന്റെ സ്വത്ത് തനിക്ക് കിട്ടില്ലെന്ന ആശങ്കയും അപൂര്‍വ്വയെ അലട്ടിയിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇതുസംബന്ധിച്ച ഒരു കത്ത് പോലീസിന് ലഭിച്ചിരുന്നു. ഇന്‍ഡോര്‍ ബാര്‍ അസോസിയേഷനിലെ പ്രമുഖ അഭിഭാഷകനാണ് അപൂര്‍വ്വയുടെ പിതാവ്.

Tags

Related Articles

Post Your Comments


Back to top button
Close
Close