Latest NewsIndia

രോഹിത് തിവാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ജയിലിൽ ഭാവി പ്രവചനം പഠിക്കുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കഴിയുന്ന രോഹിതിന്‍റെ ഭാര്യയായ അപൂര്‍വ ഭാവി പ്രവചനം പഠിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ടാരറ്റ് കാര്‍ഡുകളുപയോഗിച്ച്‌ പ്രവചനം പഠിക്കുകയാണെന്ന് ജയില്‍ ഭാവിപ്രവചന ക്ലാസ് നയിക്കുന്ന ഡോ. പ്രതിഭ സിംഗ് ആണ് അറിയിച്ചത്. ഒന്നരവര്‍ഷമായി ജയിലില്‍ ക്ലാസുകള്‍ എടുക്കുന്നത് ഇവരാണ്.

ജയിലില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസുള്ളത്. എല്ലാ ക്ലാസുകളും ശ്രദ്ധാപൂര്‍വ്വം കേട്ട് അപൂർവ്വ മനസിലാക്കാറുണ്ട്. പ്രവചനം പഠിക്കാനുള്ള ആഗ്രഹം ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. കോടതിയില്‍ പോകേണ്ടി വന്നതിനാല്‍ ഒരു ദിവസത്തെ ക്ലാസ് അപൂര്‍വയ്ക്ക് നഷ്ടപ്പെട്ടു. ടാരറ്റ് കാര്‍ഡ് പഠിക്കാന്‍ നേരത്തെ തന്നെ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ചില കാരണങ്ങളാല്‍ പഠനം നടക്കാതെ പോകുകയായിരുന്നുവെന്നും അപൂര്‍വ പറഞ്ഞതായും ഡോക്ടര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button