Latest NewsIndia

സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

ബണ്ട്വാള്‍: സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇറ മുളൂരിലാണ് അപകടമുണ്ടായത്. കയ്യൂര്‍ മഞ്ചിയിലെ സിനാന്‍ (18) ആണ് മരിച്ചത്. സിനാന്റെ സുഹൃത്ത് ജാഹിറിനാണ് ഗുരുതരമായി പരിക്കേറ്റത്. ജാഹിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സിനാന്‍ മരിക്കുകയായിരുന്നു.

തൊക്കോട്ട് നിന്നും ഇറയിലേക്ക് പോവുകയായിരുന്നു യുവാക്കള്‍. ഇതിനിടെ എതിരെ നിന്നും വരികയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. സിനാന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ജാഹിറിനെ ആശുപത്രിയിലെത്തിച്ചത്. സജീവ എസ് എസ് എഫ് പ്രവര്‍ത്തകനാണ് മരിച്ച സിനാന്‍. ജാഹിറിന്റെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button