Jobs & VacanciesLatest NewsEducation & Career

ബി.എസ്.എഫില്‍ അവസരം

ബി.എസ്.എഫില്‍ അവസരം. ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകള്‍ക്കും അവസരമുണ്ട്. 267 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം 1072 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, ഇംഗ്ലീഷിലുള്ള ഡിക്റ്റേഷന്‍ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എഴുത്തു പരീക്ഷ ജൂലായ് 28നു നടക്കും, സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരികക്ഷമതാ പരിശോധന എന്നിവ ഒക്ടോബര്‍ ഒന്‍പത് മുതല്‍ നാല് ദിവസങ്ങളിലായി നടത്തും. നവംബര്‍ 24 മുതല്‍ രണ്ടാംഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതല്‍ വൈദ്യപരിശോധനയും നടത്തും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ജൂൺ 12

shortlink

Related Articles

Post Your Comments

Related Articles


Back to top button