KeralaLatest News

അടുത്തലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റ്; പി.യു ചിത്ര

പാലക്കാട്: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പി.യു ചിത്രക്ക് നാടിന്റെ സ്‌നേഹോഷ്മളമായ സ്വീകരണം. ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചിത്ര പറഞ്ഞു. ദോഹയില്‍ ഇന്ത്യയുടെ അഭിമാനമായ പി യു ചിത്രക്ക്, ജന്മനാടായ മുണ്ടൂലിലെ പൗരാവലിയാണ് സ്വീകരണമൊരുക്കിയത്. സ്വര്‍ണനേട്ടത്തിലുള്ള സന്തോഷം പങ്കുവച്ച ചിത്ര, മത്സരം പലഘട്ടത്തിലും കടുപ്പമേറിയതായിരുന്നെന്നും പറഞ്ഞു.

ഭുവനേശ്വറിലെ നേട്ടം നിലനിര്‍ത്തിയെങ്കിലും സീസണിലെ മികച്ച സമയം കണ്ടെത്താന്‍ ചിത്രക്കായില്ല. ജക്കാര്‍ത്ത 2018 ഏഷ്യന്‍ ഗെയിംസില്‍ ചിത്രയെ മൂന്നാം സ്ഥാനത്തക്ക് പിന്തളളിയ ബഹ്‌റൈന്‍ താരം ഗാഷോ ഇത്തവണയും നേരിയ വെല്ലുവിളിയായി. ആഫ്രിക്കന്‍ താരങ്ങളോടൊത്തുളള മത്സരം മികച്ച അനുഭവമാണെന്നും ചിത്ര പറഞ്ഞു. അടുത്ത ലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റാണെങ്കിലും കഴിഞ്ഞ തവണത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഇക്കുറി വെല്ലുവിളിയാകില്ലെന്നാണ് ചിത്രയുടെ ആത്മവിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button