Latest NewsNewsInternationalSports

സ്വർണം ലക്ഷ്യമിട്ട് ചിത്രയും ജിൻസണും ഇന്നിറങ്ങും

1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്

ജക്കാർത്ത: സ്വർണ പ്രതീക്ഷകളുമായി മലയാളികളായ ചിത്രയും ജിൻസണും ഇന്നിറങ്ങും. 1500 മീറ്ററിലാണ് ഇരുവരും മത്സരിക്കുന്നത്. വൈകിട്ട് ഇന്ത്യൻ സമയം 5.40 നാണു ചിത്രയുടെ മത്സരം. ജിൻസൺ നേരത്തെ 800 മീറ്ററിൽ വെള്ളി നേടിയിരുന്നു. ഇവിടെ സ്വർണം നേടുക എന്നതാണ് ജിൻസണിന്റെ ലക്‌ഷ്യം. 800 മീറ്ററില്‍ സ്വര്‍ണം നേടിയ മന്‍ജിതും ഇന്ന് മത്സരത്തിനിറങ്ങുന്നുണ്ട്.

ഹോക്കിയിൽ ഫൈനൽ പ്രവേശനത്തിനായി ഇന്ത്യൻ പുരുഷ ടീം ഇന്നിറങ്ങും. മലയാളിയായ ശ്രീജേഷ് നയിക്കുന്ന ടീം ഇന്ന് മലേഷ്യയെ നേരിടും. കഴിഞ്ഞ ഗെയിംസിൽ അതിലെറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ഏക സ്വർണം നേടിയ ഡിസ്കസ് ത്രോ താരം സീമ പൂനിയയും 4 x 400 മീറ്റർ റിലേയിൽ പുരുഷ വനിത ടീമുകളും മത്സരിക്കുന്നു.

ഇപ്പോൾ മെഡൽ വേട്ടയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്.11 സ്വർണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. 106 സ്വർണവുമായി ചൈനയും 53 സ്വർണവുമായി ജപ്പാനും ആണ് ഒന്നും രണ്ടും സ്ഥാനത്.

shortlink

Related Articles

Post Your Comments


Back to top button