Latest NewsInternational

പോളിയോ വാക്‌സിന്‍ നല്‍കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നു

ഇസ്ലാമാബാദ്: പോളിയോ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോസ്ഥയെ വെടിവെച്ച് കൊന്നു. 35 കാരിയായ നസ്രീന്‍ ബീവിയാണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ട് പേരാണ് ഇവരെ കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്സല്‍ എന്ന 24 കാരി ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ആഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് ആക്രമണം നടത്തിയത്. പ്രതിരോധ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം ഗേറ്റിന്റെ അടുത്തെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ തുള്ളിമരുന്ന് വിതരണം താത്കാലികമായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.പോളിയോ പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button