Nattuvartha

മദ്യപിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി

പെരിന്തൽമണ്ണ: മദ്യപിച്ച് ഡ്രൈവിംങ്, മദ്യപിച്ച് കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ്‌ചെയ്തു. ചിറ്റൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പാലക്കാട് ചേരമംഗലം കിളയല്ലൂർ തംബുരുനിലയത്തിൽ എം. സന്തോഷ്‌കുമാർ (39) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.15-ഓടെ അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം.

ബസ് കൽപ്പറ്റയിലേക്ക് പോകുകയായിരുന്ന അങ്ങാടിപ്പുറത്തുവെച്ച് ഒരാളെ തട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് പോലീസിൽ അറിയിച്ചു. എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചതായി വ്യക്തമായതിനെത്തുടർന്ന് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button