Latest NewsBeauty & StyleHealth & Fitness

മധുരക്കിഴങ്ങും ചര്‍മ്മ സംരക്ഷണവും

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം… വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മധുരക്കിഴങ്ങ് ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്.

മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കുന്നത്. മധുരക്കിഴങ്ങ് നല്ല പോലെ വേവിച്ച ശേഷം അല്‍പം ബട്ടറും വേണമെങ്കില്‍ ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം കുറയ്ക്കാന്‍ സഹായിക്കുന്നു. അത് മാത്രമല്ല ഹൃദയാഘാത സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും മധുരക്കിഴങ്ങ് നല്ലൊരു പരിഹാരമാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണക്രമത്തില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്.

shortlink

Post Your Comments


Back to top button