Jobs & VacanciesLatest NewsEducation & Career

സൗജന്യ പരീക്ഷാപരിശീലനം

  • യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. പി.എസ്.സിക്ക് അപേക്ഷ നല്‍കിയിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. മെയ് ആറിനകം കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ പരീക്ഷാ പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0481 21560413, 9495510347, 9447869049.

 

  • കൊച്ചി: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂണ്‍ 15 ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ മെയ് 6 മുതല്‍ മുപ്പത് ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലന പരിപാടി വടക്കന്‍ പറവൂരില്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി ല്‍ മെയ് 3 ന് മുന്‍പായി അപേക്ഷ നല്‍കണം. ഇമെയില്‍ മുഖേനയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക അപേക്ഷഫോറം ഇല്ല. ഇമെയില്‍: [email protected] ഫോണ്‍ : 04842422458.

 

  • ജൂണ്‍ മാസം പി എസ് സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് ആറ് മുതല്‍ 30 ദിവസത്തേക്കാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ താവക്കര ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 0497 2703130, 9495090846.

shortlink

Related Articles

Post Your Comments

Related Articles


Back to top button