KeralaLatest News

വാഹന പാര്‍ക്കിംഗ് സംബന്ധിച്ച് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം ഇങ്ങനെ

റോഡിലേക്ക് അനധികൃതമായി ഷെഡ് കെട്ടിയിറക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്തിരാജ് നിയമപ്രകാരം അധികൃതര്‍ക്കു നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി

കൊച്ചി: പൊതു റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. റോഡിനോടു ചേര്‍ന്നുള്ള കടകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നിലായി അനധികൃത ഓട്ടോ പാര്‍ക്കിങ് അനുവദനീയമല്ലെന്ന് കോടതി പറഞ്ഞു.
ഇത്തരം റോഡുകളോടു ചേര്‍ന്നുള്ള കട മുറികള്‍ക്കും കെട്ടിടങ്ങള്‍ക്കും മുന്നില്‍ സ്ഥിരമായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള കട ഉടമകളുടെ അവകാശം നിഷേധിക്കലാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. തവലക്കര സ്വദേശി എം നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

പൊതു റോഡിനോടു ചേര്‍ന്നു ഭൂമിയുള്ളവര്‍ക്ക് അവരുടെ ഭൂമിയുടെ ഏതു ഭാഗത്തു നിന്നും റോഡിലേക്കു പ്രവേശിക്കാനും തടസ്സമുണ്ടായാല്‍ നടപടിയെടുക്കാനും അവകാശമുണ്ടെന്നുള്ള വിവിധ സംസ്ഥാന ഹൈക്കോടതികളുടെ വിധികള്‍ കോടതി ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. തദ്ദേശ സ്ഥാപന ടാക്‌സി വാഹനങ്ങള്‍ക്കു സ്റ്റാന്‍ഡ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം പഞ്ചായത്തിരാജ് ചട്ടങ്ങളിലും
മോട്ടോര്‍ വാഹന നിയമത്തിലും പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ചവറ- ശാസ്താംകോട്ട റോഡിനു സമീപമുള്ള കടമുറികളുടെയും കെട്ടിടങ്ങളുടെയും ഉടമമാണ് ഹര്‍ജിക്കാരന്‍. കടകള്‍ക്കു മുന്നില്‍ല സ്ഥിരമായി ഓട്ടോ പാര്‍ക്ക് ചെയ്യുന്നതു മൂലം കടകളിലേക്കും വീടുകളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടുന്നതായി ആരോപിച്ച് അദ്ദേഹം കളക്ടര്‍ക്കും പോലീസിനും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അവിടെ ഓട്ടോ സ്റ്റാന്‍ഡ് അനുവദിച്ചിട്ടില്ലെന്നായിരുന്നു തേവലക്കര പഞ്ചായത്ത് വിവരാവകാശ അപേക്ഷയ്ക്കു മറുപടി നല്‍കിയത്.

എന്നാല്‍ പൊതു റോഡ് ആര്‍ക്കും തനിച്ച് അവകാശപ്പെട്ടതല്ലെന്നായിരുന്നു ഓട്ടോറിക്ഷക്കാരുടെ വാദം.കൂടാതെ കടകള്‍ക്കു മുന്നില്‍ അനധികൃത ഷെഡും മറ്റും കൂട്ടിച്ചേര്‍ത്ത് കടക്കാര്‍ ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ടെന്നും ആരോപിച്ചു. റോഡിലേക്ക് അനധികൃതമായി ഷെഡ് കെട്ടിയിറക്കിയിട്ടുണ്ടെങ്കില്‍ പഞ്ചായത്തിരാജ് നിയമപ്രകാരം അധികൃതര്‍ക്കു നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

അംഗീകൃത ഓട്ടോ പാര്‍ക്കിംഗിനുള്ള സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് ഉടന്‍ നടപടി കൈക്കൊള്ളാനും അതുവരെ താത്കാലിക ക്രമീകരണത്തിനും കോടതി നിര്‍ദേശിച്ചു. അനധികൃത പാര്‍ക്കിങ് ഇല്ലെന്നു പോലീസ് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button