Latest NewsKerala

വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസുകാരെ വിന്യസിക്കാൻ പോലീസ് മേധാവിയുടെ നിർദേശം. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ടൂറിസം പോലീസും ട്രാഫിക് പോലീസും ലോക്കല്‍ പോലീസും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണണമെന്നാണ് നിർദേശം. കൂടാതെ ടൂറിസം കേന്ദ്രങ്ങളിലെ നിരീക്ഷണക്യാമറകള്‍, വിനോദസഞ്ചാര സഹായകകേന്ദ്രങ്ങള്‍, ടൂറിസം പോലീസിന്റെ വാഹനങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button