Nattuvartha

സര്‍ഗവസന്തം 2019 കഥാ ക്യാമ്പ് ; നാളെ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂർ : സര്‍ഗവസന്തം 2019 നാളെ, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗവസന്തം 2019 സഹവാസ ക്യാമ്പിന്റെ ഭാഗമായുള്ള കഥാ ക്യാമ്പ് നാളെ രാവിലെ 10.30ന് കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ നടക്കുന്ന പരിപാടിയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

നാളെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം 11.30 മുതല്‍ 12.30 വരെ ടി പത്മനാഭന്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. എഴുത്തുകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമനാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ ഡയരക്ടര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ സെഷനുകളിലായി ഞായറാഴ്ച പി കെ പാറക്കടവ്, കെ പി സുധീര, ജിനേഷ്‌കുമാര്‍ എരമം, തിങ്കളാഴ്ച കെ പി രാമനുണ്ണി, ഹരിദാസ് കരിവെള്ളൂര്‍, ടി പി വേണുഗോപാല്‍, നാരായണന്‍ കാവുമ്പായി, ചൊവ്വാഴ്ച അശോകന്‍ ചെരുവില്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

ഇത്തവണ സര്‍ഗവസന്തം 2019ന്റെ ഭാഗമായി കഥാ ക്യാമ്പിനു പുറമെ, ചിത്രരചന (കാസര്‍ക്കോട്), ഗണിതം (കോട്ടയം), ശാസ്ത്രം (തിരുവനന്തപുരം), പരിസ്ഥിതി (ഇടുക്കി), ചരിത്രം (മലപ്പുറം), കവിത (കൊല്ലം) തുടങ്ങിയ വിഷയങ്ങളിലും സഹവാസ ക്യാമ്പുകള്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button