KeralaLatest News

നാടിന്റെ നാനാഭാഗത്തു നിന്നും മികച്ച പ്രതികരണം : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങളുടെ ഒഴുക്ക് : അര്‍ഹതപ്പെച്ചവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

വയനാട്: നാടിന്റെ നാനാഭാഗത്തു നിന്നും മികച്ച പ്രതികരണം , ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങളുടെ ഒഴുക്ക് തുടരുന്നു. അതേസമയം, ഇങ്ങനെയെത്തുന്ന അവശ്യസാധനങ്ങള്‍ അര്‍ഹതപ്പെച്ചവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also : ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍ പോരാളികളുടെ ഭീഷണി

ക്യാമ്പുകളില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ലഭ്യമാക്കാന്‍ എല്ലാ സജ്ജീകരണങ്ങളുമുണ്ട്. ആദ്യഘട്ടത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ആളുകള്‍ മടി കാണിച്ചെങ്കിലും പിന്നീട് ഈ സ്ഥിതി മാറിയെന്നും മന്ത്രി പറഞ്ഞു. യുവജനങ്ങളുടെ വലിയ കൂട്ടായ്മ അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് വലിയ സ്വാഗതാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close