Bikes & ScootersLatest NewsAutomobile

അടിമുടി മാറ്റങ്ങളോടെ പുതിയ ബജാജ് ഡോമിനാര്‍ 400 വിപണിയിൽ

അടിമുടി മാറ്റങ്ങളോടെ പുതിയ 2019 മോഡൽ ബജാജ് ഡോമിനാര്‍ 400 വിപണിയിൽ. റെ എന്‍ജിന്‍ കരുത്തിലും രൂപത്തിലെ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. സാധാരണ ടെലിസ്‌കോപിക് സസ്പെന്‍ഷന് പകരം മുൻപിൽ നൽകിയ അപ്സൈഡ് ഡൗണ്‍ സസ്പെന്‍ഷന്‍, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് , ഇന്‍സ്ട്രൂമെന്റ് ക്ലസ്റ്ററിലെയും പെട്രോള്‍ ടാങ്കിലെ ഡിസ്പ്ലേ സ്‌ക്രീനിലെയും മാറ്റങ്ങൾ , ആകെ വീതി 813 എംഎമ്മില്‍ നിന്ന്‌ 836 ആയി ഉയര്‍ന്നതുമാണ് എടുത്തു പറയേണ്ട പ്രധാന പ്രത്യേകതകൾ.

BAJAJ DOMINAR 400
PICTURE COURTESY/ചിത്രം കടപ്പാട് : ഓട്ടോകാര്‍/AUTOCAR

മുമ്പുണ്ടായിരുന്ന SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡൊമിനറിനെ കരുത്തനാക്കുക. 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവറും, 7000 ആര്‍പിഎമ്മില്‍ 35 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ ബോക്സായിരിക്കും ട്രാന്‍സ്‍മിഷന്‍.ഇരട്ട ചാനല്‍ എബിഎസ്സോടു കൂടിയ മുൻ പിൻ ഡിസ്‌ക് ബ്രേക്ക് സുരക്ഷ ചുമതല വഹിക്കുന്നു. നിലവില്‍ വിവിധ ബജാജ് ഡീലര്‍ഷിപ്പുകള്‍ പുതിയ ഡൊമിനറിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1.74 ലക്ഷം രൂപയാണ് പുതിയ ഡോമിനാര്‍ 400ന്റെ എക്സ് ഷോറൂം വില.മുന്‍ മോഡലിനെക്കാള്‍ 11000 രൂപ കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button