Latest NewsBikes & ScootersNewsAutomobile

ജനപ്രിയ മോഡൽ ബൈക്കുകളുടെ വില വീണ്ടും വർദ്ധിപ്പിച്ച് ബജാജ്

ജനപ്രിയ മോഡൽ ബൈക്കുകളായ പ്ലാറ്റിന ശ്രേണിയുടെ വില വർദ്ധിപ്പിച്ച് ബജാജ്. പ്ലാറ്റിന 100, പ്ലാറ്റിന 110 എച്ച്‌-ഗിയര്‍ എന്നിവയുടെവില 1,498 രൂപ, 2,349 രൂപ എന്നിങ്ങനെയാണ് യഥാക്രമം എക്സ് ഷോറൂം വില ഉയർത്തിയിരിക്കുന്നത്. പ്ലാറ്റിന 100 കിക്ക്-സ്റ്റാര്‍ട്ട് പതിപ്പിന് ഇപ്പോള്‍ 49,261 രൂപയും പ്ലാറ്റിന 110 എച്ച്‌-ഗിയറിന് 62,899 രൂപയുമാണ് വില. പ്ലാറ്റിന 100 ന്റെ ഇലക്‌ട്രിക്-സ്റ്റാര്‍ട്ട് വേരിയന്റിന് വിലവര്‍ദ്ധനവ് ബാധിച്ചിട്ടില്ല, 55,546 രൂപയാണ് വില. BAJAJ PLATINA HGEAR BS 6

ഈ വര്‍ഷം മെയ് മാസത്തില്‍ ബജാജ് പ്ലാറ്റിന ശ്രേണിയുടെ വില പരിഷ്കരിച്ചിരുന്നു. പ്ലാറ്റിന 100 കിക്ക് സ്റ്റാര്‍ട്ട്, പ്ലാറ്റിന 100 ഇലക്‌ട്രിക് സ്റ്റാര്‍ട്ട്, പ്ലാറ്റിന 110 എച്ച്‌-ഗിയര്‍ എന്നിവയ്ക്ക് യഥാക്രമം 498, 749, 748 രൂപയാണ് കൂട്ടിയത്. പ്ലാറ്റിന ശ്രേണിക്ക് പുറമെ സിടി 100, സിടി 110 മോട്ടോര്‍സൈക്കിളുകളുടെ വിലയും ബജാജ് ഉയർത്തിയിരുന്നു. സിടി സീരീസിന് മുന്‍ മോഡലിനേക്കാള്‍ 1,498 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button