Food & Cookery

രുചിയേറും ചീരപച്ചടി തയ്യാറാക്കാം

ട്ടേറെ പോഷക ​ഗുണങ്ങളുള്ള ചീര ആരോ​ഗ്യത്തെ കാത്ത് സൂക്ഷിക്കുന്നു

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചീര പച്ചടി തയ്യാറാക്കാം, ഒട്ടേറെ പോഷക ​ഗുണങ്ങളുള്ള ചീര ആരോ​ഗ്യത്തെ കാത്ത് സൂക്ഷിക്കുന്നു.

രുചികരമായ ചീര പച്ചടിക്ക് ആവശ്യമായ സാധനങ്ങള്‍

*ഒരു കപ്പ് ചുവന്ന ചീര പൊടിയായി അരിഞ്ഞെടുത്തത്
*2 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞെടുത്തത്
*രണ്ട് കപ്പ് കട്ട തൈര്
*ഉപ്പ് പാകത്തിന്
*10 എണ്ണം കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞെടുത്തത്
*ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ
*ഒരു ടി സ്പൂണ്‍ കടുക്
*2 വറ്റല്‍ മുളക്

ചീരപച്ചടി തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയില്‍ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാന്‍ മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക . ആവി കയറ്റിയ ചീരയും ചേര്‍ക്കുക .തീ അണച്ച് ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക .ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക .ചീര പച്ചടി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button