Latest NewsInternational

സിറിയയില്‍ നിന്ന് പുറത്തു വരുന്ന അവയവ മോഷണത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍

സിറിയയില്‍ നിന്നും പുറത്തുവരുന്നത് അവയവമോഷണത്തിന്റെയും അനധികൃത അവയവക്കച്ചവടത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ്. ആരും കേള്‍ക്കാത്ത കഥകള്‍ പുറത്തു വരുന്നത് ഇസ്സാം അബുവന്‍സ എന്ന ഡോക്ടറിലൂടെയും മുഹമ്മദ് അന്‍വര്‍ മിയാ എന്ന ഫാര്‍മസിസ്റ്റിലൂടെയുമാണ്. ബ്രിട്ടനില്‍ നിന്നും ഐസിസില്‍ ചേരാന്‍ പുറപ്പെട്ടുപോയതാണ് ഇരുവരും. ഉയര്‍ന്ന മെഡിക്കല്‍ ബിരുദമൊക്കെ കണ്ടിട്ടാവും ഐസിസ് ഭരണകൂടം ഇസ്സാമിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹെല്‍ത്ത് മിനിസ്റ്ററായി നിയമിച്ചു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പദവിയില്‍ അന്‍വര്‍ മിയായെയും. അവര്‍ രണ്ടുപേരും ചേര്‍ന്ന് അവിടെ കാട്ടിക്കൂട്ടിയ ക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസും സിറിയന്‍ സര്‍ക്കാരുമായി നടക്കുന്ന പോരാട്ടങ്ങള്‍ക്കിടയില്‍ പിടിക്കപ്പെടുന്ന സൈനികരില്‍ നിന്നും സിവിലിയന്‍സില്‍ നിന്നും ഇവര്‍ ആന്തരികാവയവങ്ങള്‍ അറുത്തെടുക്കുമായിരുന്നത്രെ. ഇങ്ങനെ അപഹരിക്കുന്ന അവയവങ്ങള്‍, ഗുരുതരമായി പരിക്കേറ്റ് അവയവമാറ്റം വേണ്ട അവസ്ഥയിലുള്ള ഐസിസ് പോരാളികള്‍ക്ക് വെച്ചുപിടിപ്പിക്കുകയോ അല്ലെങ്കില്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ച് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനത്തിലേക്ക് മുതല്‍ക്കൂട്ടുകയോ ചെയ്യുകയുമായിരുന്നു. ഇസ്സാമിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഐസിസ് മെഡിക്കല്‍ ടീം തടവുകാരുടെ മേല്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ മാതൃകയില്‍ കെമിക്കല്‍ പരീക്ഷണങ്ങളും നടത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. സിറിയയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘സൗണ്ട് ആന്‍ഡ് പിക്ച്ചര്‍’ എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ ക്രൂരപീഡനങ്ങളുടെ നേര്‍ വിവരങ്ങള്‍ പുറം ലോകത്തിന് കൈമാറിയത്.

ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടറായിരിക്കെത്തന്നെ വകുപ്പിനെതിരെയുള്ള പരാമര്‍ശങ്ങളുടെ പേരില്‍ ഇസ്സാം കുപ്രസിദ്ധനായിരുന്നു. ആരോഗ്യവകുപ്പ് ഡോക്ടര്‍മാരോട് പട്ടികളെപ്പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു ഇസ്സാമിന്റെ പരാമര്‍ശം. ഐസിസ് തീയിട്ടുകൊന ജോര്‍ദാനി പൈലറ്റ് ചാവാന്‍ കൂടുതല്‍ നേരം എടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു എന്നും ബ്രിട്ടനില്‍ ഇരിക്കെത്തന്നെ ഇസ്സാം അന്ന് പരസ്യമായി പറഞ്ഞിരുന്നു. ഐസിസ് പോരാളികള്‍ക്കിടയില്‍ പോലും ഇസ്സാമിന് ഒരു ക്രൂരന്‍ എന്ന ഇമേജ് ആയിരുന്നു. സൗണ്ട് ആന്‍ഡ് പിക്ച്ചറി’ന്റെ വക്താവായ അല്‍ ഖെദര്‍ പറയുന്നത്, ‘തങ്ങള്‍ ഒരു ഭീകരസംഘടനയല്ല, ഗവണ്മെന്റ് തന്നെയാണെ’ന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഐസിസ് എല്ലാറ്റിനും ഓരോ മന്ത്രിമാരെ നിയമിക്കുകയായിരുന്നു എന്നാണ്. അക്കൂട്ടത്തിലാണ് ഇസ്സാമിന് ഹെല്‍ത്ത് മിനിസ്റ്റര്‍ എന്ന പദവി കിട്ടുന്നത്. ഇസ്ലാം ഇപ്പോള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button