Gulf

‘സാധ്യതാ മന്ത്രാലയം’; ഭരണ സംവിധാനങ്ങളിൽ കാതലായ മാറ്റങ്ങളെന്ന് സൂചന

ഉപഭോക്താക്കൾക്ക്എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്

‘സാധ്യതാ മന്ത്രാലയം’ തുടങ്ങുക കാതലായ മാറ്റങ്ങളോടെ. യു.എ.ഇ തുടക്കമിട്ട ‘സാധ്യതാ മന്ത്രാലയം’ ഭരണ സംവിധാനങ്ങളിൽ കാതലായ മാറ്റം വരുമെന്ന് വിലയിരുത്തല്‍. ഉപഭോക്താക്കൾക്ക്എളുപ്പത്തിൽ സേവനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇത്തരത്തിൽ ‘സാധ്യതാ മന്ത്രാലയത്തിൽ സ്മാർട് സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികൾ മന്ത്രാലയം ആവിഷ്കരിക്കും. മന്ത്രിയില്ലാത്ത മന്ത്രാലയമാണെങ്കിലും പ്രവർത്തനത്തിൽ ഒരു തടസവും ഉണ്ടാകില്ല. ഭാവി വികസനവുമായി ബന്ധപ്പെട്ട നയരൂപീകരണം, കർമപരിപാടികൾ, പ്രതിസന്ധികൾ നേരിടാനുള്ള മാർഗങ്ങൾ, പൊതു-സ്വകാര്യമേഖലയുടെ ഏകോപനം എന്നിവ മന്ത്രാലയത്തിന്റെ മറ്റു ലക്ഷ്യങ്ങളാണ്.

‘സാധ്യതാ മന്ത്രാലയം’ ലക്ഷ്യംവക്കുന്നത്ഓൺലൈൻ സംവിധാനങ്ങൾ വ്യാപകമാക്കുക, പരമ്പരാഗത രീതിയിലുള്ള നടപടിക്രമങ്ങൾ വർജിക്കുക, ചെറുറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങളൊരുക്കുക, യുവതലമുറയുടെ കഴിവുകൾ വികസിപ്പിക്കാനുതകുന്ന നടപടികൾ സ്വീകരിക്കുക, സേവനം എളുപ്പമാക്കാൻ ഗവേഷണം നടത്തുക എന്നിവയാണ്. മന്ത്രിസഭക്ക് മേൽനോട്ട ചുമതല നൽകിയതിനാൽ പ്രവർത്തനങ്ങൾ സ്ഥിരമായി വിലയിരുത്തുന്ന സംവിധാനവും ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button