
ആലപ്പുഴ: ആലപ്പുഴയില്‍ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് അവളുടെ ഒന്നരവയസിനുള്ളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ജയിലിൽ കിടന്നത് 6 ദിവസം. അച്ഛന്‍റെ അമ്മയെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിലാണ് അച്ഛനും അമ്മയും ജയിലിൽ കിടന്നത്. ആ സമയത്ത് പിഞ്ചു കുഞ്ഞായിരുന്നത് കൊണ്ട് മകളെയും ഇവര്‍ക്കൊപ്പം ജയിലിലിടുകയായിരുന്നു. അതേസമയം രണ്ട് മാസം മുൻപ് കുഞ്ഞിനെ ഉപദ്രവിച്ചതിലും കുട്ടിയുടെ അമ്മയ്ക്കെതിരെ പട്ടണക്കാട് പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.
ഇതിനിടെ കുട്ടിയെ അമ്മ മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ അമ്മ പൊലീസിന് മൊഴി നല്‍കി. മകന്‍റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments