Latest NewsInternational

വിമാനത്തില്‍ മറ്റൊരു ഹെലികോപ്റ്റര്‍; അമ്പരപ്പിക്കുന്ന ചിത്രം

ദുബായ്: ഒരു വിമാനത്തില്‍ ഹെലികോപ്ടറിനെ കൊണ്ടുവരുന്നത് കണ്ടിട്ടുണ്ടോ? ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരമൊരു ഇന്ന് എല്ലാവര്‍ക്കും പരിചിതമാണ്. പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സാണ് ചിത്രം പുറത്തുവിട്ടത്. എമിറേറ്റ്സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊണ്ടുവരുന്ന ചിത്രമാണിത്. സ്പെയിനിലെ മാഡ്രിഡില്‍ നിന്നും ദുബായ് വഴി മുംബയിലേക്കാണ് ഹെലികോപ്ടര്‍ കൊണ്ടുവന്നത്.

എയര്‍ ബസ് കമ്പനി നിര്‍മിക്കുന്ന ആറ് സീറ്റുള്ള എ.എസ് 350 ഹെലികോപ്ടറാണ് തങ്ങളുടെ സ്‌കൈ കാര്‍ഗോ അടുത്തിടെ കൊണ്ടുവന്നതെന്ന് എമിറേറ്റ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജ് വഴി അറിയിച്ചു. വിമാനത്തിനുള്ളില്‍ ഏതാണ്ട് 1.5 ടണ്‍ ഭാരമുള്ള ഹെലികോപ്ടര്‍ കൊണ്ടുവരുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു. റോട്ടര്‍ ബ്ലൈഡുകള്‍ ഊരി മാറ്റിയ ശേഷം പ്രത്യേക രീതിയിലാണ് ഹെലികോപ്ടര്‍ വിമാനത്തില്‍ കൊണ്ടുവന്നത്. ഹിമാലയന്‍ മരനിരകളിലേക്ക് സഞ്ചാരികളെയും മറ്റും കൊണ്ടുപോകാനാണ് ഹെലികോപ്ടറുകള്‍ കൊണ്ടുവന്നതെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button