KeralaLatest News

യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പോലീസ് പിടികൂടി

തിരുവനന്തപുരം: യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പോലീസ് പിടികൂടി. രാത്രി 11 മണിയോടെ ശ്രീകാര്യം ചെമ്പഴന്തി റോഡിലാണ് സംഭവം. ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്.ഭയന്നുപോയ യുവതികൾ ഉടൻ പോലീസ് കണ്ട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെട്ടു.

വിവരം ലഭിച്ചുടനെ സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പോലീസ് കണ്ട്രോൾ റൂമിൽ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാർ തടഞ്ഞു നിർത്തി ഗ്ലാസ്സ് തകർക്കാൻ ശ്രമിച്ചു. ഭയന്ന് യുവതികൾ കാറിനുള്ളിൽ ഇരുന്ന് നിലവിളിച്ചു.

എന്നാൽ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി യുവാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതികളിൽ ഒരാൾ ബോധരാഹിതയായി വീണു. ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്യാൻ പിന്നാലെ പോയെന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. യുവാവിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button